elam

കടവന്ത്ര: എളംകുളം പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം സംഘടിപ്പിച്ച വായനാ വാരാചരണത്തിൽ കണയന്നൂർ താലൂക്ക് ഗ്രന്ഥശാല സംഘം ഭാരവാഹികളായ എ.കെ. ദാസ്, ഡി.ആർ. രാജേഷ് എന്നിവർ പ്രഭാഷണം നടത്തി. ലയൺസ് ക്ലബ് കൊച്ചിൻ ഈസ്റ്റ് സംഭാവന നൽകിയ പുസ്തകങ്ങൾ ബാലകൃഷ്ണൻ എഴുത്തുള്ളിൽ ഏറ്റുവാങ്ങി. എം.എം. ഗോവിന്ദൻകുട്ടി, സാജു പീറ്റർ, കെ.കെ. മാധവൻ എന്നിവർ സംസാരിച്ചു.