കൊച്ചി: കാക്കനാട് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ മദ്ധ്യമേഖലാ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ആർ.സി ബുക്ക്, ലൈസൻസ് അച്ചടി ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു നടപടി. ഉച്ചയ്ക്ക് 12ന് ആരംഭിച്ച പരിശോധന നാല് മണിക്കൂർ നീണ്ടു. ആർ.സി ബുക്ക്, ലൈസൻസ് അച്ചടിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. ചില നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ആർ.സി ബുക്ക്, ലൈസൻസ് എന്നിവ അച്ചടിക്കുന്ന തേവരയിലെയും ചിറ്റേത്തുകരയിലെയും സെൻട്രലൈസ്ഡ് പ്രിന്റിംഗ് സ്റ്റേഷനുകളിലും വിജിലൻസ് പരിശോധിച്ചു.