padam

കൊച്ചി: വില്പനയ്ക്കയെത്തിച്ച ഹാഷിഷ് ഓയിലുമായി യുവാക്കളെ കൊച്ചി സിറ്റി ഡാൻസഫും മരട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മരട് എസ്.എൻ റോഡിൽ കരിങ്ങാത്തുരുത്തു വീട്ടിൽ ഹരികൃഷ്ണൻ (22), കലൂർ ദേശാഭിമാനി റോഡിൽ കറുകപള്ളിപ്പറമ്പിൽ വീട്ടിൽ ആഷിക് (23) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 528 ഗ്രം ഹാഷിഷ് ഓയിൽ കണ്ടെടുത്തു. ഹരികൃഷ്ണന്റെ വീട്ടിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. മരട് എസ്.എച്ച്.ഒ സാജുകുമാർ, എസ്.ഐ. ലേബിമോൻ ബാലചന്ദ്രൻ, എസ്.സി.പി.ഒ രാമാകുമാർ, ജഗദീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.