
പറവൂർ: കരുമാല്ലൂരിന് സമീപം ഷാപ്പുപടിയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് തട്ടാംപടി മുക്കണ്ണി റോഡിൽ വാഴത്തോട് വീട്ടിൽ മോഹനൻ (69) മരിച്ചു. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. സമീപത്തെ പഴം, പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു മോഹനൻ. ഇവിടെ നിന്ന് കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മരുന്ന് വാങ്ങാൻ പോകവെയാണ് ലോറിയിടിച്ചത്. നിയന്ത്രണം വിട്ട ലോറി മോഹനന്റെ തലയിലൂടെ കയറിയിറങ്ങിയ ശേഷം മരത്തിലിടിച്ചാണ് നിന്നത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി അമ്പലംവീട്ടിൽ ഷെരീഫിനെ (42) നിസാര പരിക്കുകളോടെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ: രമണി. മക്കൾ: വിനു, വിനീത്, വിനിത. മരുമക്കൾ: അനിൽകുമാർ, മയൂരി.