
തിരുവനന്തപുരം: കുടിവെള്ള ടാങ്കറിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ഭക്ഷ്യ സുരക്ഷാ മാനദണ്ഡം ഉണ്ടോയെന്ന് പരിശോധിക്കാൻ നിയമപരമായ അധികാരം ഭക്ഷ്യ സുരക്ഷാ വകുപ്പിനില്ലെന്ന് കോടതി. ടാങ്കറിലെ കുടിവെള്ളത്തിന് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ചുമത്തിയ മൂന്ന് ലക്ഷം രൂപ പിഴ റദ്ദാക്കിയാണ് അപ്പലേറ്റ് ട്രൈബൂണൽ ഉത്തരവ്. ട്രൈബൂണൽ ജഡ്ജി ജോസ്. എൻ. സിറിലാണ് കേസ് പരിഗണിച്ചത്. എറണാകുളം കുന്നത്തുനാട് തേലക്കാട് വാട്ടർ ട്രാൻസ്‌പോര്‍ട്ട് ഉടമ റിജിൻ. ടി. രാജ്, ലൈസൻസി പുത്തൻ കുരിശ്ശ് വടവുകോട് തേലക്കാട് വീട്ടിൽ സാറാമ്മ വർക്കി എന്നിവർ നൽകിയ അപ്പീൽ ഹർജിയാണ് കോടതി പരിഗണിച്ചത്.