
തൃപ്പൂണിത്തുറ: പ്രകൃതിയെ അനുഭവിച്ചറിയാൻ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ വേമ്പനാട്ടു കായലിന്റെ പരിസരത്തേക്ക് നേച്ചർ വാക്ക് നടത്തി. സ്കൂളിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നടത്തം, പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ പ്രകൃതിയെ തൊട്ടറിയാനാണെന്ന് പ്രിൻസിപ്പൽ ഒ.വി. സാജു പറഞ്ഞു. കുട്ടികൾ കായലിന്റെ ഭംഗി അനുഭവിച്ചറിയുകയും കണ്ടൽക്കാടുകൾ നേരിട്ടു കാണുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ദീപ, അദ്ധ്യാപകരായ പി.എസ്. സന്ധ്യാമോൾ, അനീഷ് മനോഹരൻ, പി. ജിഷ എന്നിവർ നേതൃത്വം നൽകി.