കൊച്ചി: വിനോദ് കുമാർ കല്ലോലിക്കൽ രചിച്ച 'തപസ്വിനി അമ്മ: ആതുരസേവനത്തിന്റെ ആത്മാർപ്പണം' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇന്ന് ഉച്ചയ്ക്ക് 2.30ന് എറണാകുളം എസ്.എൻ.വി സദനത്തിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് ടി.വി. രാമകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്യും. റിട്ട. മെഡിക്കൽ സൂപ്രണ്ട് ഡോ. എൻ.കെ. ഗോപിനാഥ് പുസ്തകം ഏറ്റുവാങ്ങും. പ്രൊഫ. എം. കെ സാനു അദ്ധ്യക്ഷത വഹിക്കും. നാട്ടകം ഗവ. കോളേജ് മലയാള വിഭാഗം അസി. പ്രൊഫ. ഡോ. ടി.എം. മാത്യു പുസ്തകാവലോകനം ചെയ്യും. മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അസി. പ്രൊഫ. ഡോ. എം.എച്ച്. രമേഷ് കുമാർ, എസ്.എൻ.വി സദനം ട്രസ്റ്റ് സെക്രട്ടറി എം.ആർ. ഗീത, പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻ കുമാർ, എഡ്രാക് പ്രസിഡന്റ് പി. രംഗദാസ പ്രഭു, റിട്ട. ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞയും കെ.എസ്.ആർ.എം ലൈബ്രറി സെക്രട്ടറിയുമായ ഡോ. എം.ആർ. ശാന്തദേവി, കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ് എന്നിവർ പങ്കെടുക്കും. പ്രബോധ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.