
മൂവാറ്റുപുഴ: കേരളത്തിലെ പാരിസ്ഥിതിക ദുരന്തങ്ങളുടെ ഭീഷണികളും ആശങ്കകളും പങ്കുവെച്ച് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളിന്റെ സഹകരണത്തോടെ പിറമാടം ബസേലിയസ് പൗലോസ് കാത്തലിക് കോളേജ് കാലാവസ്ഥാ വ്യതിയാന സെമിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ അസീസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ടിന്റു മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്രീൻ പീപ്പിൾ ദുരന്തനിവാരണ സെൽ ക്യാപ്റ്റൻ ഷാജി ഫ്ലോട്ടില മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ ഒ.വി. സിനോജ് നേതൃത്വം നൽകി. എൻ.എസ്.എസ് കോ ഓർഡിനേറ്റർമാരായ മിന്നു മോഹൻ, പി.ടി. ഗംഗ, ജോബിൻ ജോർജ് എന്നിവർ സംസാരിച്ചു.