
കൊച്ചി: എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി നൽകിവരുന്ന എം.പി അവാർഡുകളുടെ വിതരണം ഇന്ന് രാവിലെ 10ന് എറണാകുളം സെന്റ് തെരേസസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ എം.എൽ.എൽമാർ, മേയർ അഡ്വ. എം. അനിൽകുമാർ,വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി അലക്‌സാണ്ടർ, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാംസ് കെ. മധുകുമാർ, എഡ്യൂപോർട്ട് ഫൗണ്ടറും മോട്ടിവേഷണൽ സ്പീക്കറുമായ അജാസ് മുഹമ്മദ് ജൻഷർ എന്നിവർ പങ്കെടുക്കും.