
കിഴക്കമ്പലം: പട്ടിമറ്റം മാർ കൂറിലോസ് ഹയർ സെക്കൻഡറി സ്കൂളിലേയ്ക്ക് പോകുന്ന പെരിയാർവാലി കനാൽ ബണ്ടിടിഞ്ഞ് മിനി ലോറി കനാലിലേയ്ക്ക് മറിഞ്ഞു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. അന്യ സംസ്ഥാന തൊഴിലാളികളായ നാരായൻ (30), ഷാനവാസ് (48) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മേഖലയിലെ മത്സ്യ മൊത്ത വ്യാപാരിയ്ക്ക് ഐസുമായി പോകുകയായിരുന്നു ലോറി. കനാൽ ബണ്ട് റോഡിന് സൈഡ് ഭിത്തി കെട്ടാതിരുന്നതാണ് അപകട കാരണം. കുട്ടികളും സ്കൂൾ ബസുകളടക്കം നിരവധിയാളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന വഴിയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് മണ്ണ് ഇടിഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്.
ഇനിയൊരു അപകടത്തിന് കാത്തുനിൽക്കാതെ ബണ്ട് റോഡ് സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കാനുള്ള നടപടി വേണം.
ഹനീഫ കുഴുപ്പിള്ളി
പ്രസിഡന്റ്
കോൺഗ്രസ് പട്ടിമറ്റം
മണ്ഡലം കമ്മിറ്റി