krishi-kottuvally-

പറവൂർ: കോട്ടുവള്ളി കൃഷിഭവനിൽ കേരസമൃദ്ധി പദ്ധതിയിൽ തെങ്ങിനുള്ള ജൈവവളം വിതരണം തുടങ്ങി. 20 കിലോഗ്രാം ജൈവവളം 250 രൂപയ്ക്കാണ് നൽകുന്നത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിജ വിജു അദ്ധ്യക്ഷയായി. കൃഷി ഓഫീസർ എം.ബി. അതുൽ, കൃഷി അസിസ്റ്റന്റുമാരായ കെ.ബി. സബിത, എ. സൗമ്യ, സെബാസ്റ്റ്യൻ തോമസ്, സുനിത ബാലൻ, എ.കെ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.