
കൊച്ചി: ബി.ജെ.പി നേതാക്കളായ അനിൽ ആന്റണിക്കും കെ. സുരേന്ദ്രനുമെതിരായ മാനനഷ്ടക്കേസിൽ പരാതിക്കാരൻ ടി.ജി. നന്ദകുമാർ എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ മൊഴിനൽകി. സി.ബി.ഐ സ്റ്റാൻഡിംഗ് കോൺസൽ നിയമനവുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം. ഇതിനുപിന്നാലെ നന്ദകുമാറിനെതിരെ അനിൽ ആന്റണിയും കെ. സുരേന്ദ്രനും വിവിധ പരാമർശങ്ങൾ നടത്തി. ഇതിനെതിരെയാണ് മാനനഷ്ടക്കേസ്.