pic

കൊച്ചി: നിറഭേദങ്ങളുടെ നിറവിൽ
'അറോറ' ചിത്രപ്രദർശനം നാളെ തുടങ്ങും. പനമ്പള്ളിനഗറിലെ 'ഇടം' ആർട്ട് കഫേയിൽ ജൂലായ് 10 വരെയാണ് പ്രദർശനം. നാളെ വൈകിട്ട് 5.30 ന് മേയർ എം. അനിൽകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്യും. രഞ്ജിത് വിശ്വം അദ്ധ്യക്ഷത വഹിക്കും. എം.എം. പൗലോസ്, എം.ആർ. ഹരികുമാർ, ഡോ. എം സജീഷ് , ഡി.ആർ. രാജേഷ് എന്നിവർ പ്രസംഗിക്കും. സി.ടി. അജയകുമാർ, പാണാവള്ളി എൻ.എസ്.എസ് ഹൈസ്‌കൂൾ അദ്ധ്യാപിക അരുണിമ ഗോപിനാഥ് എന്നിവരുടെ നാൽപതോളം ചിത്രങ്ങളാണ് പ്രദർശനത്തിനും വില്പനയ്ക്കുമായി എത്തിച്ചിട്ടുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം.