കൊച്ചി: മഹാരാജാസ് കോളേജ് മലയാള വിഭാഗവും 1994 എം.എ ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയും സംയുക്തമായി പി.ടി. ബേബി അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി. പരിമിതികൾക്കിടയിലും മലയാളം ബി.എ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ലക്ഷ്മി ശിവപ്രസാദാണ് പുരസ്കാരത്തിന് അർഹയായത്. പുരസ്കാര സമർപ്പണവും ഉദ്ഘാടനവും 1994 എം.എ. ബാച്ച് വിദ്യാർത്ഥിയും സാഹിത്യകാരനുമായ സുഭാഷ് ചന്ദ്രൻ നിർവഹിച്ചു. പി.ടി. ബേബി അനുസ്മരണ പ്രഭാഷണം ബൈജു എൻ. നായർ നിർവഹിച്ചു. മലയാള വിഭാഗം മേധാവി ഡോ. സുമി ജോയി ഓലിയപ്പുറം അദ്ധ്യക്ഷത വഹിച്ചു. മുൻ അദ്ധ്യാപകൻ ജോർജ് ഇരുമ്പയം, ഡി. സന്തോഷ്, സിമി കെ. വിജയൻ, ജിജോ സിറിയക് എന്നിവർ സംസാരിച്ചു.