കൊച്ചി: സാമൂഹികനീതി നിഷേധിക്കുന്ന ഇടതുവലത് മുന്നണികളുടെ വഞ്ചനാപരമായ നിലപാട് പൊതുസമൂഹത്തിൽ തുറന്നുപറഞ്ഞ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ചാൽ ശക്തമായി നേരിടുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ പറഞ്ഞു. പാർട്ടി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് അദ്ധ്യക്ഷനായി. ഇലക്‌ഷൻ അവലോകനം, മണ്ഡലം കമ്മിറ്റി വിഭജനം, തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. തുടർന്ന് വെള്ളാപ്പള്ളിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കി.
പ്രൊഫ. മോഹൻ, പി.ദേവരാജൻ ദേവസുധ, പി.ബി. സുജിത്ത്, ബീന നന്ദകുമാർ, എം.എ. വാസു, നിർമ്മല ചന്ദ്രൻ, എം.പി. ബിനു, മനോജ് കപ്രക്കാട്, എം.പി. ജിനേഷ്, ഷാജി ഇരുമ്പനം തുടങ്ങിയവർ പ്രസംഗിച്ചു.