
മൂവാറ്റുപുഴ: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാഴക്കുളം മാർക്കറ്റിൽ അന്തർ ദേശീയ പൈനാപ്പിൾ ദിനാചരണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിമ്മി തോമസ്, സെക്രട്ടറി ജോസ് വർഗീസ്, ജോയിന്റ് സെക്രട്ടറി ഷൈജി ജോസഫ്, ട്രഷറർ ജോസ് മോനിപ്പിള്ളിൽ, ഭരണ സമിതി അംഗങ്ങളായ ജയ്സൺ ജോസ്, മാത്യു ജോസഫ്, ജിമ്മി ജോർജ്, സാലസ് അലക്സ്, പി.സി. ജോൺ, ഷൈൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.