drinking

തൃപ്പൂണിത്തുറ: അമൃത് കുടിവെള്ള പദ്ധതിയിയുടെ കീഴിൽ ഇരുമ്പനം ഭാഗത്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ചിത്രപ്പുഴ പമ്പ് ഹൗസ് മുതൽ ട്രാക്കോ ജലവിതരണത്തിന്റെ താഴ്ന്ന ഭാഗം വരെ 4.5 കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള 125 എം.എം കാസ്റ്റ് അയൺ പൈപ്പുകൾ മാറ്റി 200 എം.എം, ഡി.ഐ പൈപ്പുകൾ സ്ഥാപിക്കും. കൂടാതെ 40 എച്ച്.പി- യുടെ 2 സെൻട്രിഫ്യൂഗൽ പമ്പും സ്ഥാപിക്കും. തിരുവാങ്കുളം, ഇരുമ്പനം പ്രദേശത്തെ നിരവധി വാർഡുകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് എം.എൽ.എ പറഞ്ഞു.