
പറവൂർ: നഗരത്തിലെ യാത്രസൗകര്യം കൂടുതൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പറവൂർ നഗരസഭ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനോട് ചേർന്ന് സ്വകാര്യ ദീർഘദൂര ബസുകൾക്ക് പുതിയ ടെർമിനൽ വിഭാവനം ചെയ്തത്. കെ.എസ്.ആർ.ടി.സി, പ്രദേശിക ബസ് യാത്രക്കാർക്ക് ഏതുഭാഗത്തേയ്ക്കുള്ള യാത്രക്കും സൗകര്യമൊരുക്കുകയായിരുന്ന ലക്ഷ്യം. രണ്ട് സ്റ്റാൻഡുകളെയും ബന്ധിപ്പിക്കുന്ന ട്രാഫിക്ക് വൺവേ സംവിധാനവും നഗരത്തിൽ ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ സ്വകാര്യ ദീർഘദൂര, പ്രദേശിക ബസുകൾ ടെമിനലിൽ പ്രവേശിച്ചിരുന്നു. അധികം വൈകാതെ ദീർഘദൂര ബസുകൾ ടെർമിനലിൽ പ്രവേശിക്കാതെയായി. പ്രദേശിക സർവീസ് ബസുകളും റൂട്ട് തെറ്റിച്ച് ഓട്ടം തുടങ്ങി. എറണാകുളം - തൃശൂർ ഭാഗത്തേയ്ക്കുള്ള നിരവധി ദീർഘദൂര ബസുകൾ പറവൂർ വഴി സർവീസ് നടത്തുന്നുണ്ടെങ്കിലും ഏതാനും ബസുകൾ മാത്രമാണ് ടെർമിനലിൽ പ്രവേശിക്കുന്നത്. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. പൊലീസ്, മോട്ടോർ വാഹന വകുപ്പിനും നഗരസഭയ്കും യാത്രക്കാർ പലകുറി പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. നഗരം ചുറ്റാതെ പോകുന്ന ദീർഘദൂര ബസുകൾ യാത്രക്കാരെ തോന്നുന്ന സ്റ്രോപ്പുകളിൽ ഇറക്കിവിടുകയാണ് പതിവ്. ഇത് പലപ്പോഴും യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുന്നു. പെർമിറ്റ് തെറ്രിച്ചോടുന്ന ബസുകൾക്കും, യാത്രക്കാരെ തോന്നുന്ന സ്റ്രോപ്പിൽ ഇറക്കുന്ന ജീവനക്കാർക്കെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നാണ് ദീർഘദൂര ബസ് യാത്രക്കാരുടെ ആവശ്യം.
എറണാകുളത്ത് നിന്ന് തൃശൂർ ജില്ലയിലേക്കുള്ള സ്വകാര്യ ദീർഘദൂര ബസുകൾ കെ.എം.കെ കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ബസ് ടെർമിനലിൽ കയറി പുല്ലംകുളം, ചേന്ദമംഗലം കവല, കച്ചേരിപ്പടി, നമ്പൂരിയച്ചൻ ആൽ, മുനിസിപ്പൽ കവല വഴിയാണ് പോകേണ്ടത്. ഈ റൂട്ടാണ് തൃശൂർ ജില്ലയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോകുന്ന ബസുകളും പാലിക്കേണ്ടത്. എന്നിൽ മിക്ക ബസുകളും നഗരം ചുറ്റാതെ കെ.എം.കെ കവലയിൽ നിന്ന് നേരെ മുനിസിപ്പൽ കവല വഴി പോകുകയാണ്.
ബസുകൾ കയറാത്തിനാൽ ടെർമിനലിൽ യാത്രക്കാർ എത്താതായതോടെ വ്യാപരസമുച്ചയത്തിലെ വ്യാപാരസ്ഥാപനങ്ങൾ പലതും പൂട്ടി.
മിനി ഹബ്ബാക്കുമെന്നും നഗരം വികസിപ്പിക്കുമെന്നുമുള്ള വാഗ്ദാനങ്ങളൊന്നും നടപ്പായില്ല.
ട്രാഫിക് യൂണിറ്റ് കൗണ്ടർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊലീസുകാർ ഉണ്ടാകാറില്ല.
ടെർമിനൽ നിർമ്മിച്ചത്
2017ൽ
2.5 കോടി രൂപ ചെലവിൽ