dcc

അങ്കമാലി: തൊഴിലാളികളെ ദ്രോഹിക്കുന്ന പുതിയ ചട്ടങ്ങൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൂക്കന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചും പ്രതനഷേധ ധർണയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി. ബേബി, യു.ഡി.എഫ് അങ്കമാലി നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് ബിജുപാലാട്ടി,​ ലാലി ആന്റു, ജസ്റ്റി ദേവസിക്കുട്ടി, ജയ രാധാകൃഷ്ണൻ, പോൾ പി. ജോസഫ്, കെ.വി. ബിബിഷ്, എൻ.ഒ. കുരിയാച്ചൻ എന്നിവർ പ്രസംഗിച്ചു.