അങ്കമാലി: ഗവൺമെന്റ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തടസപ്പെടുത്തി സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നഗരസഭയുടെയും കൃത്യവിലോപം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി ആശുപത്രിക്ക് മുൻപിൽ പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്, സി.വി. സജേഷ്, രാഹുൽ രാമചന്ദ്രൻ, അതുൽ ഡേവിസ് എന്നിവർ സംസാരിച്ചു.