പറവൂർ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അജിത്കുമാർ ഗോതുരുത്ത് അദ്ധ്യക്ഷനായി. എം.ആർ. സുരേന്ദ്രൻ, യേശുദാസ് പറപ്പിള്ളി, പി.കെ. രമാദേവി, ടി.വി. ഷൈവിൻ എന്നിവർ സംസാരിച്ചു. ചുമർ ചിത്രകാരൻ സാജു തുരുത്തിൽ, കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാക്കളായ ബാബു ആലുവ, കൈതാരം വിനോദ്കുമാർ എന്നിവരെ ആദരിച്ചു.