
അങ്കമാലി: മുപ്പത്തിരണ്ട് ലിറ്റർ ചാരായവും 430 ലിറ്റർ വാഷുമായി അങ്കമാലി കുന്ന് ഭാഗത്ത് പള്ളിപാട്ട് വീട്ടിൽ വർഗീസ് (69) എക്സൈസ് പിടിയിൽ. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അഭിദാസും അങ്കമാലി റേഞ്ച് സംഘവും നടത്തിയ പരിശോധനയിൽ വർഗീസിന്റെ വീടിന് മുകളിൽ നിന്ന് വാഷ് സൂക്ഷിക്കുന്നതിനും ചാരായം വാറ്റാനുമുള്ള ഉപകരണങ്ങളും കണ്ടെടുത്തു.