photo
പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. അനുമോദന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. ബിന്ദു തങ്കച്ചൻ, എ.എൻ.ഉണ്ണിക്കൃഷ്ണൻ, സുബോധ ഷാജി, ഇ.കെ. ജയൻ,​ ശാന്തിനി പ്രസാദ്, ഷെന്നി ഫ്രാൻസിസ്, രാധിക സതീഷ് ,സി.എച്ച്. അലി, ദീപ്തി പ്രൈജു, ഉഷ സദാശിവൻ, മേരി ഡൊമിനിക്ക് എന്നിവർ സംസാരിച്ചു.