
കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201ലെ കൊച്ചി മേഖലയിലെ മികച്ച റോട്ടറിയനുള്ള അവാർഡ് രോഷ്ന ഫിറോസിന് സമ്മാനിച്ചു.
റോട്ടറി കൊച്ചി വെസ്റ്റ് 1994 മുതൽ ഏർപ്പെടുത്തിയിട്ടുള്ള കൊച്ചി മേഖലയിലെ മികച്ച റോട്ടറി അംഗത്തിനുള്ള അവാർണാണ് രോഷ്ന കരസ്ഥമാക്കിയത്. പത്തു വർഷത്തെ കാരുണ്യ പ്രവർത്തനങ്ങളും സേവനങ്ങളും വിലയിരുത്തിയാണ് അവാർഡ്. മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.സി. ഫിലിപ്പാണ് അവാർഡ് സമ്മാനിച്ചത്.