കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ ലഹരി വിമുക്ത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ മാസാചരണവും പുകയില വിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ സമാപനവും ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ ഇൻ ചാർജ് എം.വി. സ്മിത ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി. ജേക്കബ് അദ്ധ്യക്ഷനായി. പീഡിയാട്രിക്സ് വിഭാഗം മേധാവി ഐസക് മത്തായി മുഖ്യ പ്രഭാഷണം നടത്തി. ഡോ. എ. നിഷ, ഡോ. നീറ്റു കുര്യൻ, ഡോ. ലിസ തോമസ്, ഡോ. ജി. ശ്രീകുമാർ, ഗുരുകുലം സ്റ്റഡി സർക്കിൾ സംസ്ഥാന കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, ഫ്രാൻസിസ് മുത്തേടൻ എന്നിവർ സംസാരിച്ചു.