
ആലുവ: നെൽവയൽ, തണ്ണീർത്തട നിയമം ശക്തമാക്കി നെൽവയൽ സംരക്ഷിക്കണമെന്ന് കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തരിശായി കിടക്കുന്ന കൃഷിഭൂമികളും ഭൂമാഫിയയുടെ കൈയിലാണ്. ഇതിനെതിരെ തണ്ണീർതട സംരക്ഷണ നിയമം ശക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.പി. അശോകൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി. സി. ഷിബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ.എസ്. സജീവൻ കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ലളിത ബാലൻ, എ.ഡി. കുഞ്ഞച്ചൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം. പി. പത്രോസ്, സ്വാഗതസംഘം ചെയർമാൻ എ.പി. ഉദയകുമാർ, ജനറൽ കൺവീനർ ഇ.എം. സലിം, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി. എം. ശശി, കെ.കെ. വർഗീസ്, ജിഷ ശ്യാം, സോമ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.