aiamma

മൂവാറ്റുപുഴ: ആർട്സ് ഇന്റർ കൾച്ചർ അമ്യൂസ്മെൻറ് ആൻഡ് മൂവി മേക്കേഴ്സ് അസോസിയേഷൻ (ഐമ) പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു .

ഐമ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. നിതീഷ് കെ. നായർ (പ്രസിഡണ്ട്), ബിബിൻ അലക്സാണ്ടർ, നന്ദു ജി. നമ്പ്യാർ ( വൈസ് പ്രസിഡന്റുമാർ),​ ആനന്ദ് തൊടുപുഴ ( സെക്രട്ടറി), പ്രവീൺ കൂട്ടുമഠം ( ജോയിന്റ് സെക്രട്ടറി), അബു അലി ( ട്രഷറർ) എന്നിവരെ ഭാരവാഹികളായും സൗമ്യ ഉണ്ണി, നീന എന്നിവരെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായും തിരഞ്ഞെടുത്തു.