തൃപ്പൂണിത്തുറ: ഗാന്ധി സ്ക്വയർ ഉൾനാടൻ മത്സ്യ തൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ ആവണി കൃഷ്ണ, എം.ബി. ശ്രീലക്ഷ്മി, ശ്രീശങ്കർ, ശ്രേയ രാജു, ഇ.എസ്. ശ്രീഹരി എന്നിവരെ അനുമോദിച്ചു. കോർപ്പറേഷൻ മുൻ കൗൺസിലർ വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എ. സുരേഷ് ബാബു അദ്ധ്യക്ഷനായി. മത്സ്യഫെഡ് ക്ലസ്റ്റർ 5 പ്രൊജക്ട് ഓഫീസർ എ.വി. അഞ്ജു മുഖ്യാതിഥിയായി. സംഘം സെകട്ടറി കെ.എസ്. സനീഷ്, മോട്ടിവേറ്റർ പി.ജി.രാജേശ്വരി, ഭരണസമിതി അംഗങ്ങളായ ടി.ആർ. തിലകൻ, രതീ സതീശൻ, ഗീത അരവിന്ദൻ എന്നിവർ സംസാരിച്ചു.