
കൊച്ചി: വർഷങ്ങളായി ഉണങ്ങാത്ത മുറിവുമായി ഭവനങ്ങളിൽ കഴിയുന്ന പാലിയേറ്റീവ് രോഗികൾക്ക് സാന്ത്വനമായ എറണാകുളം ജനറൽ ആശുപത്രിയിലെ അനുഗാമി പദ്ധതി 100ദിനങ്ങൾ പിന്നിട്ടു. 100ദിന കർമ്മപദ്ധതി പ്രകാരം നിരന്തരമായ പരിചരണത്തിലൂടെ രോഗികളുടെ മുറിവുണക്കുക എന്നതായിരുന്നു പദ്ധതി. ഡോക്ടർമാരും പാലിയേറ്റീവ് നേഴ്‌സുമാരും നഴ്‌സിംഗ് വിദ്യാർത്ഥികളും ചേർന്നാണ് ഭവന സന്ദർശനം നടത്തിയത്. 51 പേരുടെ വീടുകൾ 656 തവണയാണ് സന്ദർശിച്ചത്.
ആശുപത്രിയിലെ നിലാവ് പെയിൻ ആൻഡ് പാലിയേറ്റീവിനു കീഴിലുള അനുഗാമി പദ്ധതി ഈ വർഷം ജനുവരി 26ന് ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് ഉദ്ഘാടനം ചെയ്തത്. അനുഗാമി പദ്ധതിയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ചു. ചടങ്ങിനെത്തിയ മേയർ എം. അനിൽകുമാറിനും ഹൈബി ഈഡൻ എം.പിക്കും ടി.ജെ. വിനോദ് എം.എൽ.എക്കുമെല്ലാം ആശുപത്രി സൂപ്രണ്ട് ഷഹീർ ഷായുടെ നേതൃത്വത്തിൽ നടന്ന പദ്ധതിയെക്കുറിച്ച് പറയാനുണ്ടായിരുന്നത് നല്ലവാക്കുകൾ മാത്രം. പദ്ധതി മറ്റ് ജനറൽ ആശുപത്രികൾക്ക് മാതൃകയെന്നായിരുന്നു എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത്.
ലക്ഷ്യത്തിലും മേലെ നേട്ടം
ശസ്ത്രക്രിയാ വ്രണങ്ങൾ, വെരിക്കോസ് വ്രണങ്ങൾ, ക്യാൻസർ വ്രണങ്ങൾ തുടങ്ങി പലരിലും പലതരത്തിലുള്ള മുറിവുകളായിരുന്നു ഉണ്ടായിരുന്നത്. നിരന്തരമായ പരിചരണത്തിലൂടെ ഇവയിൽ 20% എങ്കിലും ഉണക്കിയെടുക്കുക എന്നതായിരുന്നു അനുഗാമി ലക്ഷ്യം വച്ചത്. എന്നാൽ, ലക്ഷ്യത്തിലും മേലെയായിരുന്നു നേട്ടം. ഇക്കാലയളവിൽ ചികിത്സ തേടിയ 51 പേരിൽ 18 പേരുടെ മുറിവ് പൂർണ്ണമായി ഉണക്കാൻ അനുഗാമിക്ക് സാധിച്ചു. 35 ശതമാനം!. 15 ക്യാൻസർ രോഗികളുടെ 40% വ്രണമാണ് ഉണങ്ങാനുള്ളത്. മറ്റു രോഗങ്ങളാലുണ്ടായ വ്രണങ്ങളിൽ ആറുപേർക്ക് 90% ഉണക്കാനും അനുഗാമിയിലൂടെ സാധിച്ചു. പത്തിലേറെ വർഷങ്ങൾ പഴക്കമുള്ള വൃണങ്ങളായിരുന്നു പലതും.
100 ദിനങ്ങളിൽ അനുഗാമി ചെയ്തത്