paul

കൊച്ചി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സി.ഇ.ഒയുമായ കെ പോൾ തോമസിനെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ സംഘടനയും റിസർവ് ബാങ്ക് അംഗീകരിച്ച നിയന്ത്രണ സംവിധാനവുമായ സാധന്റെ ചെയർപേഴ്‌സണായി തിരഞ്ഞെടുത്തു. ന്യൂഡൽഹിയിൽ നടന്ന 26ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് സാധന്റെ കോ ചെയർ ആയിരുന്ന പോൾ തോമസിനെ ചെയർപേഴ്‌സണായി നിയമിച്ചത്.