കൊച്ചി: നവീന കാലത്ത് ഭക്ഷണത്തിലും വസ്ത്രത്തിലുമേറെ സാധാരണക്കാർ ചികിത്സയ്ക്കാണ് പ്രാമുഖ്യം നൽകുന്നതെന്ന് കെ. എൽ. എം ആക്‌സിവ ഫിൻവെസ്റ്റ് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു. സ്ലിംമിഗോ വെയ്‌റ്റ് ലോസ് സൊല്യൂഷൻസ് നടത്തിയ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യ ജീവിത ശൈലി പരിപാലനത്തിൽ സേവനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ലിംമിഗോ വെയ്‌റ്റ് ലോസ് സൊല്യൂഷൻസ് അഞ്ച് തലങ്ങളിൽ വർഷങ്ങളുടെ ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ചിട്ടകളാണ് ഒരു മാസം നീളുന്ന പരിശീലന പരിപാടിയിൽ നൽകുന്നത്. ആരോഗ്യ സംവാദ ചർച്ചയിൽ അജിത് ബസു മോഡറേറ്ററായിരുന്നു.