amazone

കൊച്ചി: ആമസോണിൽ പുതിയ ഡെർമ സ്റ്റോർ, അപ്‌ഗ്രേഡ് ചെയ്ത ഗ്ലോബൽ ബ്യൂട്ടി സ്റ്റോർ 2.0, ഇന്നൊവേറ്റീവ് സ്‌കിൻകെയർ അഡൈ്വസർ ടൂൾ എന്നിവ ആരംഭിച്ചു. ഡെർമ സ്റ്റോറിൽ നിന്ന് സെറാവെ, അവേനി, സെബാമെഡ്, ലാ ഷീൽഡ് എന്നിങ്ങനെയുള്ള ബ്രാൻഡുകളുടെ പ്രത്യേകം സജ്ജമാക്കിയ ഉത്പന്നങ്ങൾ 35 ശതമാനം ഇളവോടെ ലഭിക്കും. വ്യക്തിഗത ചർമ്മ പ്രശ്‌നങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി അനുയോജ്യമായ സ്‌കിൻകെയർ പരിഹാരങ്ങൾ നൽകുന്ന ടൂളാണ് ഇന്നൊവേറ്റീവ് സ്‌കിൻകെയർ അഡൈ്വസർ ടൂൾ. അപ്‌ഗ്രേഡ് ചെയ്ത ഗ്ലോബൽ ബ്യൂട്ടി സ്റ്റോർ 2.0ൽ അനസ്താസിയ ബെവർലി ഹിൽസ്, നൂഡ്സ്റ്റിക്‌സ്, അനുവ, ഇൻഡി വൈൽഡ്,ബ്യൂട്ടി ഓഫ് ജോസോൺ എന്നിങ്ങനെ കൊറിയ, ജപ്പാൻ, ഫ്രാൻസ്, യുകെ മുതലായ രാജ്യങ്ങളിൽ നിന്നുള്ള പുതിയ 60ലധികം ബ്രാൻഡുകളുടെ ഉത്പന്നങ്ങളും ഇളവോടെ ലഭ്യമാണ്.