icai

കൊച്ചി: ഐ.സി.എ.ഐയുടെ കോർപ്പറേറ്റ് ലാ ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് കമ്മിറ്റി കോർപ്പറേറ്റ് നിയമങ്ങളെക്കുറിച്ച് ദേശീയ സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള രജിസ്ട്രാർ ഒഫ് കമ്പനീസും കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഹൈക്കോടതിയിലെ ലിക്വിഡേറ്ററുമായ വി.എം പ്രശാന്ത് മുഖ്യാതിഥിയായി.

ഐ.സി.എ.ഐ സെൻട്രൽ കൗൺസിൽ അംഗവും കോർപ്പറേറ്റ് ലോസ് ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് കമ്മിറ്റി വൈസ് ചെയർപേഴ്‌സണുമായ കെ. ശ്രീപ്രിയ അദ്ധ്യക്ഷയായിരുന്നു. മുൻ സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ, ഐ.സി.എ.ഐ ബ്രാഞ്ച് ചെയർപേഴ്‌സൺ എ. സലിം, സെക്രട്ടറി ജോബി ജോർജ് എന്നിവർ സംസാരിച്ചു. കമാൽ ഗാർഗ് (ന്യൂഡൽഹി), കെ. ശ്രീപ്രിയ, ഡോ. ചിന്നസ്വാമി ഗണേശൻ (ചെന്നൈ) വിവേക് അഗർവാൾ (കൊൽക്കത്ത), ബേബി പോൾ (എറണാകുളം), നിപുൻ സിംഗ്‌വി (അഹമ്മദാബാദ്) എന്നിവർ ക്ളാസെടുത്തു.