lathika

അങ്കമാലി: കറുകുറ്റി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ ട്രേഡേഴ്സ് ലൈസൻസ് വിതരണമേള സംഘടിപ്പിച്ചു. 250 ഓളം വ്യാപാരികൾക്ക് ലൈസൻസ് നൽകി. ലൈസൻസ് വിതരണമേള പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി പീറ്റർ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ഷാജു വി. തെക്കേക്കര, സുമേഷ് ആന്റണി, ജോബി ദേവസി, തൊമ്മി പൈനടത്ത്, റീന കുരിയച്ചൻ എന്നിവർ സംസാരിച്ചു.