
അങ്കമാലി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് എൻ.എസ്. എസ്. യൂണിറ്റ് 58 നെടുമ്പാശേരി മാർ അത്തനേഷ്യസ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി വിമുക്തി ലഹരിവർജന മിഷനുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ എം.പി. ഉമ്മർക്ലാസുകൾ നയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയോടെ ആരംഭിച്ച പരിപാടിയിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ലഘുലേഖകൾ സമീപവാസികൾക്കും പ്രദേശത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു . കോളേജിൽ ഷോർട്ട് ഫിലിം പ്രദർശനം സംഘടിപ്പിച്ചു. ഡോ.സി. ഷെമി ജോർജ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ നവ്യ ആന്റണി, ഡോ. എം.ബി രശ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.