
പറവൂർ: കൈതാരം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപികയായിരുന്ന ലസിത ടീച്ചറുടെ അനുസ്മരണ പരിപാടി കാലടി സംസ്കൃത സർവകലാശാല മുൻ രജിസ്ട്രാറും കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമ്മാൻ പുരസ്‌കാര ജേതാവുമായ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. സംസ്കൃതം ഒരു ഭാഷ മാത്രമല്ല ഒരു സംസ്‌കാരം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷനായി. പി. രാജു അനുസ്മരണ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് റാണി മേരിമാത, എം.ബി. സ്യമന്തഭദ്രൻ, പി.എസ്. സിജിൻകുമാർ, വി.സി. റൂബി, ടി.കെ. ചക്രപാണി, ടി.സി. സൻജിത്ത്, അഡ്വ. പി.എസ്. സ്വരാജ്, പ്രൊഫ. വി.എസ്. ജിജി, ആദിശങ്കർ എന്നിവർ സംസാരിച്ചു. ജീവാമൃതം ട്രസ്റ്റും കൈതാരം സ്കൂളും സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാഭ്യാസ പുരസ്‌കാരങ്ങളും വിതരണം ചെയ്തു.