jebi

കൊച്ചി : എറണാകുളം - നിസാമുദ്ദീൻ എക്‌സ്പ്രസിൽ യാത്രയ്ക്കിടെ ബെർത്ത് പൊട്ടിവീണ് മരിച്ച പൊന്നാനി സ്വദേശി അലിഖാന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് അഡ്വ. ജെബി മേത്തർ എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനൽകി.

അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. എറണാകുളം ബംഗളൂരു വന്ദേ ഭാരതിന് അനുമതി ലഭ്യമായിട്ടും നാളിതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. സർവിസിനായുള്ള കോച്ചുകൾ കൊല്ലം യാർഡിൽ എത്തിച്ചിട്ട് നാളേറെയായെന്നും ജെബി മേത്തർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. എറണാകുളം-ബംഗളൂരു എക്‌സ്പ്രസ് വിഷയം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി.