പറവൂർ: വഴിക്കുളങ്ങര സഹൃദയ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നിയമ ബോധവത്കരണ ക്ളാസ് നടത്തി. പറവൂർ താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി അ‌‌ഡ്വ. വി.ഇ. വർഗീസ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസി‌ഡന്റ് എം.കെ. സുഭാഷ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ആർ. വിശ്വംഭരൻ നായർ, സതി ശ്രീകുമാർ, ആശ ഷാബു എന്നിവർ സംസാരിച്ചു. അഭിഭാഷകരായ ഫ്രാൻസിസ്, ശിവപ്രിയ അമർനാഥ് എന്നിവർ ക്ളാസെടുത്തു.