sndp

ചേരാനല്ലൂർ: എസ്.എൻ.ഡി.പി യോഗം വാലം ഇടയക്കുന്നം ശാഖയിലെ തെക്കേവാലം മേഖല ഗുരുദേവ കുടുംബയോഗം വി.ബി. ജെയ്ഷാദിന്റെ വസതിയിൽ ചേർന്നു. കുടുംബയൂണിറ്റ് രക്ഷാധികാരി ഗിരിജ ബാബു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സുനിത ജെയ്ഷാദ്, ജോയിന്റ് കൺവീനർ അജിത സുധീർ, കമ്മിറ്റി അംഗങ്ങളായ സജിനി ഷിജി, സിനോൾ പ്രശാന്ത്, ബേബി ശശീന്ദ്രൻ, സ്മിത ഗോപാലകൃഷ്ണൻ, ജ്യോതി സുനിൽ, ശാഖാ സെക്രട്ടറി എം.വി. രവി, വൈസ് പ്രസിഡന്റ് ഐ. ശശിധരൻ, യൂണിയൻ കമ്മിറ്റി അംഗം വി.ജെ. സോജൻ എന്നിവർ പങ്കെടുത്തു. കുടുംബ യൂണിറ്റിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ യൂണിയൻ കമ്മിറ്റി അംഗം വി.ജെ.സോജൻ വിതരണം ചെയ്തു.