mp-award

കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹൈബി ഈഡൻ എം.പി ഏർപ്പെടുത്തിയ എം.പി അവാർഡ് 2024 വിതരണം ചെയ്തു. നടൻ നസ്ലിൻ ഉദ്ഘാടനം ചെയ്തു. ജയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയും എഡ്യൂപോർട്ടുമായി സഹകരിച്ചാണ് പദ്ധതി. എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, ഉമ തോമസ്, മേയർ എം. അനിൽകുമാർ, കൗൺസിലർ മനു ജേക്കബ്, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ജോയിന്റ് കൺട്രോളർ ഒഫ് എക്സാംസ് കെ. മധുകുമാർ, മോട്ടിവേഷണൽ സ്പീക്കറുമായ അജാസ് മുഹമ്മദ് ജൻഷർ തുടങ്ങിയവർ സംസാരിച്ചു.