t

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയനിലെ കരിപ്പാടം 4157-ാം നമ്പർ ശാഖയിൽ നടന്ന 'ശ്രീനാരായണകുടുംബ സംഗമവും അവാർഡ് വിതരണവും" യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ ബേബി ആനിക്കാട് അദ്ധ്യക്ഷയായി. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വനിതാ സംഘം യൂണിയൻ പ്രസിഡന്റ്‌ ജയ അനിൽ അവാർഡ് വിതരണം ചെയ്തു. ശാഖാ സെക്രട്ടറി എൻ.എസ്. ഹർഷൻ,​ സജീവ് മാവുങ്കൽ,​ വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ,​ ശാന്തമ്മ സുകുമാരൻ, സന്തോഷ്‌ കണിയാർ കുന്നേൽ, ഷൈനി വിനോദ്, രാജപ്പൻ ചൈതന്യ, ഇ.ആർ. നാടേഷൻ, അനിത ഹർഷൻ, സുധി ഷിബു തുടങ്ങിയവർ സംസാരിച്ചു.