
കൊച്ചി: റസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ഇടപ്പള്ളി മേഖലാ കമ്മിറ്റി 'ഓണത്തിന് പച്ചക്കറി സ്വന്തം തൊടിയിൽ നിന്ന് ' എന്ന ലക്ഷ്യത്തോടെ വീടുകൾ സന്ദർശിച്ച് പച്ചക്കറി തൈകൾ വിതരണം ചെയ്തു. 10 ഇനം പച്ചക്കറി തൈകളാണ് തിരഞ്ഞടുത്ത 70 ഭവനങ്ങളിൽ നൽകിയത്. റാക്കൊ ജില്ലാ ജനറൽ സെക്രട്ടറി എലൂർ ഗോപിനാഥ് വീട്ടമ്മയായ സരസ്വതി ഗിരീശന് പച്ചക്കറി തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. കെ.ജി. രാധാകൃഷ്ണൻ, കെ.കെ.വാമലോചനൻ, കെ.എ. ഭാനുവിക്രമൻ, പി.ജി. മനോജ് കുമാർ, കവി വേണു നാഗലശേരി, കെ.പി. അനിൽകുമാർ, ജുവൽ ചെറിയാൻ, രമേശ് മാടവന എന്നിവർ പങ്കെടുത്തു