vishnu
വിഷ്ണു

അങ്കമാലി: ബൈക്ക് മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചാലക്കുടി ചന്ദനക്കുന്ന് ചെങ്കിനിയാടൻ ലിബിൻ (23), അതിരപ്പിള്ളി വെറ്റിലപ്പാറ പെരുമ്പിള്ളി വിഷ്ണു (അച്ചു 22) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 18 ന് അങ്കമാലി റെയിൽവേ സ്റ്റേഷനുസമീപം പാർക്ക് ചെയ്ത ബൈക്കാണ് ഇവർ മോഷ്ടിച്ചത്. തുടർന്ന് നമ്പർപ്ലേറ്റ് മാറ്റി ഉപയോഗിച്ചുവരികയായിരുന്നു. വെള്ളിക്കുളങ്ങരയിൽ വച്ചാണ് ഇവർ പിടിയിലാകുന്നത്.

libin
ലിബിൻ

ലിബിൻ പോക്സോ കേസിൽ പ്രതിയാണ്. രണ്ടു പേരുടെ പേരിലും മോഷണക്കേസുകളുണ്ട്. ഇൻസ്പെക്ടർ പി. ലാൽകുമാർ, എസ് ഐ കെ.പി. വിജു, സീനിയർ സി.പി.ഒമാരായ പി.വി വിജീഷ്, ടി.പി. ദിലീപ്കുമാർ, പി.എം. സിജാസ്, അജിതാ തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.