cas

ആലുവ: മോട്ടോർ വാഹനങ്ങൾക്ക് ഇ- ചലാനിൽ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ ഫൈൻ വളരെ എളുപ്പത്തിൽ അടയ്ക്കാൻ അവസരം. പെറ്റി കേസുകൾ 45 ദിവസത്തിനകം പരിവാഹൻ വെബ്സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കോടതി നടപടികൾ നിന്ന് ഒഴിവാകുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.

മോട്ടർ വാഹനങ്ങൾക്ക് പൊലീസ് ചുമത്തിയിട്ടുള്ള കേസുകളിൽ വെർച്വൽ കോടതിയുടെയും റെഗുലർ കോടതിയുടെയും പരിഗണനയിലുള്ളവ ഇതോടെ വേഗത്തിൽ തീർപ്പാക്കാം.

 പരിവാഹനിൽ പരിശോധിക്കാം.

 വാഹനത്തിന്റെ ഉടമകൾ തങ്ങളുടെ വാഹനത്തിന് ഇ-ചലാൻ വഴി എന്തെങ്കിലും പിഴ ചുമത്തിയിട്ടുണ്ടോയെന്ന് പരിവാഹൻ വെബ്സൈറ്റിൽ പരിശോധിക്കാം.

 പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ ആയത് തീർപ്പാക്കുന്നതിന് പിഴ ചുമത്തിയ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മാർക്ക് നേരിട്ടോ ഇ-മെയിലൂടെയോ അപേക്ഷ സമർപ്പിക്കുക

 ശേഷം കേസുകളുടെ ഫൈൻ തുക പരിവാഹൻ വെബ്സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അടക്കുവാൻ വീണ്ടും അവസരം നൽകും.