ആലുവ: ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആലുവ യൂണിറ്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ വാർഷിക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നസീർ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണി മൂത്തേടൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷിയാസ് തൂമ്പായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റായി ജോണി മൂത്തേടനെയും ജനറൽ സെക്രട്ടറിയായി ഷിയാസ് തൂമ്പായിലിനെയും ട്രഷററായി അഭിലാഷ് ശങ്കേഴ്സിനെയും തിരഞ്ഞെടുത്തു.