sndp

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ,​ എപ്ലോയീസ് ഫോറം എന്നിവയുടെ യൂണിറ്റുകൾ രൂപീകരിച്ചു. യൂണിറ്റ് രൂപീകരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പെൻഷണേഴ്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പൊന്നുരുന്നി ഉമേശ്വരൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ മുഖ്യപ്രഭാഷണം നടത്തി. കൗൺസിൽ സെക്രട്ടറി ഡോ. സോമൻ തൊടുപുഴ, പെൻഷണേഴ്സ് ഫോറം കേന്ദ്രസമിതി അംഗം കെ.പി. ഗോപാലകൃഷ്ണൻ, ഫോറം ജില്ലാ സെക്രട്ടറി സുനിൽ ഘോഷ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതവും കൗൺസിലർ ടി.വി. മോഹനൻ നന്ദിയും പറഞ്ഞു. കൗൺസിൽ ഭാരവാഹികളായി പ്രൊഫ. കെ. രാജൻ ആരക്കുഴ (പ്രസിഡന്റ്), എം.എസ്. ഷാജി കടാതി ( സെക്രട്ടറി ) എന്നിവരെയും എപ്ലോയ്സ് ഫോറം ഭാരവാഹികളായി കെ.ബി. അരുൺകുമാർ( പ്രസിഡന്റ് ), ടി.എൻ. സുനിൽകുമാർ (സെക്രട്ടറി) എന്നിവരെയും തിര‌ഞ്ഞെടുത്തു.