കാലടി: ചൊവ്വര ജനകീയ വായനശാല വായനാ വസന്തം സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഷൈസൻ, കെ.എസ്.എ. നാസർ, ഒ.എൻ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അഖിൽ പി. ധർമ്മജന്റെ റാം കെയ‌ർ ഒഫ് ആനന്ദി എന്ന പുസ്തകം പരിചയപ്പെടുത്തി.