raigon-36
റൈഗൻ

പെരുമ്പാവൂർ: യു.കെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാലടി കൊറ്റമം മണവാളൻവീട്ടിൽ ജോസ് മണവാളന്റെ മകൻ റൈഗനാണ് (36) മരിച്ചത്. ഒപ്പം ജോലിചെയ്യുന്ന നേപ്പാൾ സ്വദേശിയും മരിച്ചു. വെയർഹൗസിംഗ് കമ്പനിയിൽ ജോലിക്കിടെ ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടം. റൈഗൻ 3 ദിവസം മുമ്പാണ് നാട്ടിൽനിന്ന് ജോലിക്കായി യു.കെയിലേക്കു പോയത്. മൃതദേഹം ലണ്ടൻ ബെഡ്ഫോർട്ട് ഹോസ്പിറ്റൽ ഫ്രീസറിൽ. ഭാര്യ: സീന ലണ്ടൻ ബെഡ് ഫോർട്ട് ഹോസ്പിറ്റലിൽ നഴ്‌സാണ്. ഈവയാണ് മകൾ. മാതാവ്: റീത്ത.