കൊച്ചി: സുസ്ഥിരവും ശോഭനവുമായ ഭാവികേരളം പണിയുന്നതിന് യുവജനങ്ങളുടെ സംഘടിതശബ്ദം അനിവാര്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടന്ന തിങ്ക് കേരള യൂത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതലമുറ കേരളം വിട്ടുപോകുന്നതിന് പിന്നിലെ കാരണങ്ങൾ വിശദമായി പഠിക്കണം. 75 ലക്ഷത്തോളം പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തൊഴിൽ ചെയ്യുന്നുണ്ട്. ജോലിയോടുള്ള മലയാളികളുടെ മനോഭാവത്തിലാണ് മാറ്റം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ടെക്‌നോപാർക് സ്ഥാപക സി.ഇ.ഒ ജി. വിജയരാഘവൻ, മുരളി തുമ്മാരുകുടി, പ്രശാന്ത് നായർ, സന്തോഷ് ജോർജ് കുളങ്ങര, പ്രൊഫ. അച്യുത് ശങ്കർ, അഡ്വ. പാർവതി മേനോൻ, ശ്രീജിത് പണിക്കർ, രമേശ് പിഷാരടി, ഷെഫ് സുരേഷ് പിള്ള, സുജ ചാണ്ടി, കെ.ടി. കൃഷ്ണകുമാർ, ഡോ. അനന്തു, അഡ്വ. ഒ.എം. ശാലിന, അഭിലാഷ് പിള്ള എന്നിവർ സംവാദത്തിൽ പങ്കെടുത്തു.