
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 12-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കുള്ള ബാഗ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. അമ്പലമേട് പൊലീസ് ഇൻസ്പെക്ടർ ശിവകുമാർ മുഖ്യാതിഥിയായി. എൻ.ഐ.ടി.സി.എ.എ കൊച്ചിൻ ചാപ്റ്റർ സെക്രട്ടറി സന്തോഷ് മേലേകളത്തിൽ, ടി.പി. ഷാജഹാൻ, ടി.സി. മുഹമ്മദ്, പി.കെ. അലി, സഫിയ മുഹമ്മദ്, ഉമ്മുകുൽസു എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ച ഫയിസ് മുഹമ്മദ്, സഫിയ മുഹമ്മദ്, ഷെഹ്സിന പരീത് എന്നിവരെ ആദരിച്ചു. എൻ.ഐ.ടി കാലിക്കറ്റ് പൂർവ വിദ്യാർത്ഥികളും ഇൻഫോപാർക്കിലെ ജീവനക്കാരും നേതൃത്വം നൽകി.